നെടുംകുന്നം: സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപള്ളിൽ പ്രതീകാത്മകമായി പുഴുക്കുനേർച്ച നടത്തി. പെരുന്നാളിനോടനുബന്ധിച്ച് നൂറ്റാണ്ടുകളായി നടത്തിയിരുന്ന പുഴുക്കുനേർച്ച ചടങ്ങ് ഇക്കുറി ആളും ആരവവുമില്ലാതെയാണ് നടത്തിയത്. ജാതി-മത ഭേദമന്യേ നടത്തിയിരുന്ന പുഴുക്കുനേർച്ചയിൽ അരലക്ഷത്തോളം പേരായിരുന്നു പങ്കെടുത്തിരുന്നത്. പള്ളി അങ്കണത്തിൽ നടത്തിയ പുഴുക്ക് വെഞ്ചരിപ്പ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ഇടവക വികാരി ഫാ.ജേക്കബ് അഞ്ചുപങ്കിൽ, ഫാ.തോമസ് മാളിയേക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ഞായറാഴ്ച വൈകിട്ട് നാലിന് ആഘോഷമായ തിരുനാൾ കുർബാന. 6.15ന് പ്രദക്ഷിണം, കൊടിയിറക്ക്.