ഇളങ്ങുളം: തദ്ദേശതിരഞ്ഞെടുപ്പിൽ എൻ.ഡി.എ അധികാരത്തിലെത്തിയാൽ മാത്രമേ കേന്ദ്ര പദ്ധതികളുടെ പ്രയോജനം ജനങ്ങളിലേക്ക് എത്തൂവെന്ന് ബി.ജെ.പി മുൻ സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. എലിക്കുളം പഞ്ചായത്തിൽ എൻ.ഡി.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ലാപ്രസിഡന്റ് നോബിൾ മാത്യു, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് എൻ.കെ.നാരായണൻ നമ്പൂതിരി, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനോജ് കീച്ചേരിയിൽ, കെ.ഡി.പീതാംബരൻ, ആർ.രാമചന്ദ്രൻ നായർ കല്ലേട്ട്, വി.രാജീവ് ചെറുകാട്ട് ആണ്ടൂർ എന്നിവർ പ്രസംഗിച്ചു.