പൊൻകുന്നം: ജനകീയം2020 എന്ന പേരിൽ ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിന്റെ സമഗ്രവികസനം വാഗ്ദാനം ചെയ്ത് എൻ.ഡി.എ പ്രകടനപത്രിക പുറത്തിറക്കി. സമ്പൂർണ പാർപ്പിട പഞ്ചായത്ത്, എല്ലാവീടുകളിലും ശുദ്ധജലം, എല്ലാവർക്കും ഇൻഷ്വറൻസ്, കോളനികളുടെ വികസനത്തിന് 'സൂര്യകിരൺ പദ്ധതി', വ്യാപാരികൾക്ക് പാക്കേജ്, പൊൻകുന്നം ടൗൺ ഡവലപ്‌മെന്റ് പ്രോജക്ട്, അശരണർക്ക് സഹായമായി പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധി തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എൻ.ഡി.എ.പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജി.ഹരിലാൽ, കൺവീനർ കെ.എസ്.അജി, കെ.ജി.കണ്ണൻ, എ.ഷിബു, സ്വപ്ന ശ്രീരാജ്, പി.ആർ.ഗോപൻ, ശ്രീകാന്ത് ചെറുവള്ളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.