വൈക്കം: വൈക്കത്തഷ്ടമിയുടെ മൂന്നാം ഉത്സവം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ നടത്തുന്ന അഹസിനുള്ള അരി അളക്കൽ ലളിതമായ ചടങ്ങുകളോടെ നാലമ്പലത്തിനകത്ത് യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് നിർവഹിച്ചു. മുൻ വർഷങ്ങളിൽ നടത്തിയിരുന്ന ആഘോഷങ്ങൾ ഒഴിവാക്കി പുഷ്പാലങ്കാരങ്ങൾ നടത്തും.താലപ്പൊലിയും ഒഴിവാക്കിയിട്ടുണ്ട്.അരിയളക്കൽ ചടങ്ങിൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.ആർ. ബിജു, യൂണിയൻ സെക്രട്ടറി എം.പി സെൻ, വൈസ് പ്രസിഡന്റ് കെ.ടി. അനിൽകുമാർ, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, എസ്.ജയൻ എന്നിവർ പങ്കെടുത്തു.