കട്ടപ്പന: ഇടുക്കിക്കവലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. സുവർണഗിരി സ്വദേശിയായ ബൈക്ക് യാത്രികനാണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം. കട്ടപ്പനയിൽ നിന്നു ഇരുപതേക്കർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക്, എതിർദിശയിൽ നിന്നെത്തിയ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറിയിൽ തട്ടി കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. യുവാവിനെ നിസാര പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.