കട്ടപ്പന: ചെയ്യാത്ത കുറ്റത്തിന്റെ പാപഭാരം ഏൽക്കേണ്ട സ്ഥിതിയിലാണ് എൽ.ഡി.എഫിനെന്ന് മാണി സി.കാപ്പൻ എം.എൽ.എ. കട്ടപ്പന നഗരസഭ വെട്ടിക്കുഴകവല വാർഡ് കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെറ്റായ ആരോപണങ്ങളിൽ നിന്നു മുക്തി നേടാൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം അനിവാര്യമാണെന്നും മാണി സി.കാപ്പൻ പറഞ്ഞു. ആറാം വാർഡിലെ എൻ.സി.പി. സ്ഥാനാർഥി ലൈല ജോസഫിന്റെയും അഞ്ചാം വാർഡ് സ്ഥാനാർഥി കെ.പി. സുമോദിന്റേയും പ്രചാരണാർത്ഥമാണ് ഇരട്ടയാർ നത്തുകല്ലിൽ യോഗം നടത്തിയത്. സി.പി.എം. ഏരിയ സെക്രട്ടറി വി.ആർ. സജി, എൻ.സി.പി. നേതാവ് അനിൽ കൂവപ്ലാക്കൽ, സി.പി.എം. ലോക്കൽ സെക്രട്ടറി പി.വി. സുരേഷ്, ടോമി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.