കുമരകം: യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാനം തിരുവഞ്ചുർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കുഞ്ഞച്ചൻ വേലിത്തറ അദ്ധ്യക്ഷത വഹിച്ചു. ലതികാ സുഭാഷ് ,കുഞ്ഞ് ഇല്ലംപള്ളി, അഡ്വ.പി.എസ് ജെയിംസ് ,അഡ്വ. പ്രിൻസ് ലൂക്കോസ് ,അഡ്വ.ജി.ഗോപകുമാർ ,അഡ്വ.വിഷ്ണു മണി ,എ.വി.തോമസ്,അനീഷ് വല്യാറ തുടങ്ങിയവർ പ്രസംഗിച്ചു.