കട്ടപ്പന: കട്ടപ്പന നഗരസഭ 20ാം വാർഡ് പള്ളിക്കവലയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി സൂസമ്മ ചാക്കോയുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. അമ്പലക്കവല ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡാണ് കഴിഞ്ഞദിവസം നശിപ്പിച്ചത്. കൂടാതെ ഇതേ വാർഡിലെ പള്ളിക്കവലയിൽ സ്ഥാപിച്ചിരുന്ന ഏതാനും ബോർഡുകൾ നഷ്ടപ്പെട്ടതായും പരാതിയുണ്ട്.