പാലാ: പാലാ ടൗൺ കപ്പേളയിൽ പരിശുദ്ധ അമലോത്ഭവമാതാവിന്റെ ജൂബിലിത്തിരുനാളിനു ഡിസംബർ ഒന്നിനു കൊടിയേറും.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും തിരുനാൾ പരിപാടികൾ നടത്തുകയെന്ന് കത്തീഡ്രൽ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ളാലം പഴയ പള്ളി വികാരി ഫാ.ജോൺസൺ പുള്ളീറ്റ്, ളാലം പുത്തൻപള്ളി വികാരി ഫാ.ജേക്കബ് വടക്കേൽ എന്നിവർ അറിയിച്ചു. പട്ടണപ്രദക്ഷിണം, മരിയൻ റാലി, ബൈബിൾ ടാബ്ലോ തുടങ്ങിയ ഇപ്രാവശ്യം ഉണ്ടായിരിക്കില്ല. കുരിശുപള്ളിക്കു മുൻവശമുള്ള വലിയ പന്തലിനു പകരം നടയ്ക്കു മുകളിൽ ചെറിയ പന്തലായിരിക്കും ഉണ്ടായിരിക്കുക.
ഡിസംബർ ഒന്നിനു രാവിലെ 5.15 നു കൊടിയേറ്റ്, 5.30 നു വിശുദ്ധ കുർബാന കത്തീഡ്രൽ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന മോൺ.ജോസഫ് തടത്തിൽ.
രണ്ടു മുതൽ ഏഴു വരെ തീയതികളിൽ രാവിലെ 5.30 നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. പ്രധാന തിരുനാൾ ദിനമായ ഡിസംബർ എട്ടിനു രാവിലെ 5.30 നു വിശുദ്ധ കുർബാന ഫാ.ജോൺ കണ്ണന്താനം. എട്ടിനു വിശുദ്ധ കുർബാന, സന്ദേശം മാർജേക്കബ് മുരിക്കൻ. തുടർന്നു വൈകുന്നേരം അഞ്ചു വരെ ബൈബിൾപാരായണം, ജപമാല. 5.15 ന് സുറിയാനി കുർബാന, സന്ദേശം മാർജോസഫ് കല്ലറങ്ങാട്ട്. കൊവിഡ്‌ ഭീഷണി നിലനിൽക്കുന്നതിനാൽ തിരുനാൾ ദിവസങ്ങളിൽ കുരിശുപള്ളി പരിസരത്ത് ആളുകൾ കൂട്ടംകൂടാൻ അനുവദിക്കില്ല. കൊവിഡ്‌പ്രോട്ടോക്കോൾ അനുസരിച്ചുള്ള അകലം കൃത്യമായി പാലിക്കണം. മാതാവിന്റെ തിരുസ്വരൂപത്തെ സ്പർശിക്കാൻ അനുവദിക്കില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.