കാഞ്ഞിരപ്പള്ളി: വെള്ളിയാഴ്ച രാത്രി നഗരത്തിലെ വിവിധ കടകളിൽ മോഷണം നടത്തിയ ഈരാറ്റുപേട്ട പ്ലാശനാൽ കാനാട്ട് ശ്രീജിത്ത് (36)നെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. പുത്തനങ്ങാടി റോഡിലെ ഒരു പച്ചക്കറി കട, പേട്ട റോഡിലെ ഒരു പഴക്കട, പച്ചക്കറി കട എന്നിവിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്.ശനിയാഴ്ച പുലർച്ചെ സംശയാസ്പദമായി നഗരത്തിൽ കണ്ട ഇയാളെ ചുമട്ടുതൊഴിലാളികൾ തടഞ്ഞുവച്ച ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു. പച്ചക്കറി സ്റ്റാളിൽ നിന്നും കവർന്ന 4800 രൂപ ഇയാളിൽ നിന്നും കണ്ടെടുത്തു.കോട്ടയം, പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.