ഏഴാച്ചേരി:തന്റെ ഹൃദയവേദനകളും ദു:ഖങ്ങളും അക്ഷര രൂപം പ്രാപിച്ചതാണ് സ്വന്തം കവിതകളിൽ പലതുമെന്ന് വയലാർ അവാർഡ് ജേതാവ് കവി ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു. ദീർഘകാലം സെക്രട്ടറിയും ലൈബ്രേറിയനുമായിരുന്ന ഏഴാച്ചേരി നാഷണൽ ലൈബ്രറിയിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആദ്യകാലത്ത് താൻ ജോലി അന്വേഷിച്ച് എത്തിയ സ്ഥാപനങ്ങളൊക്കെ അന്ന് തന്നെ വെറും കൈയ്യോടെ മടക്കി അയച്ചുവെങ്കിലും പിന്നീട് ഈ സ്ഥാപനങ്ങളിലെല്ലാം വിവിധ ഉദ്ഘാടനങ്ങൾക്ക് തന്നെ ക്ഷണിച്ചു കൊണ്ടുപോയത് കാലത്തിന്റെ കാവ്യ നീതിയാണന്നും ഏഴാച്ചേരി പറഞ്ഞു. നാഷണൽ ലൈബ്രറി സെക്രട്ടറി ആർ. സനൽകുമാർ ചീങ്കല്ലേൽ അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് അഡ്വ. വി.ജി വേണുഗോപാൽ ആമുഖ പ്രസംഗം നടത്തി.ജോയി ജോസഫ് തെങ്ങുംപള്ളിക്കുന്നേൽ,ടി.എൻ സുകുമാരൻ നായർ,കെ.എൻ നാരായണൻ,ടി.കെ വാരിജാക്ഷൻ,അനിതസുശീൽ.ടി.എൻ പുഷ്പ,എം. സുശീൽ, കെ.ആർ ദിവാകരൻ,റജി പള്ളത്ത് , ജലജാ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. ആർ.സനൽകുമാർ ഏഴാച്ചേരി രാമചന്ദ്രന് ലൈബ്രറിയുടെ ഉപഹാരം സമർപ്പിച്ചു.