വെള്ളയാംകുടി(5)
യുവജനങ്ങൾ അങ്കം കുറിച്ച വെള്ളയാംകുടി വാർഡിൽ ഇത്തവണ തീപാറും പോരാട്ടമാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കൊങ്ങിണിപ്പടവ് വാർഡിലെ മുൻ കൗൺസിലർ കെ.പി. സുമോദും യു.ഡി.എഫ്. സാരഥിയായി ടോണി പൂമറ്റവും എൻ.ഡി.എ. പ്രതിനിധിയായി ജോസ് ജോർജുമാണ് ജനവിധി തേടുന്നത്.
സി.പി.എം. ഏരിയ കമ്മിറ്റിയവും ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റുമായ കെ.പി. സുമോദ് മൂന്നാം തവണയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വലതുകോട്ടയായ കൊങ്ങിണിപ്പടവിൽ നിന്നു മികച്ച ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്. കട്ടപ്പന സഹകരണ ആശുപത്രി ഡയറക്ടർ ബോർഡംഗം കൂടിയാണ്. കന്നി അങ്കത്തിനിറങ്ങുന്ന ടോണി പൂമറ്റം കേരള കോൺഗ്രസ്(എം) മുൻ ജില്ലാ പ്രസിഡന്റ് അന്തരിച്ച ജോണി പൂമറ്റത്തിന്റെ മകനാണ്. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ടോണി, പിതാവിന്റെ പാതയിലൂടെ പൊതുപ്രവർത്തനത്തിൽ സജീവമാകുകയാണ്. എൻ.ഡി.എ. സ്ഥാനാർഥിയായ ജോസ് ജോർജും ആദ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റുകൂടിയാണ്.
(ചിത്രങ്ങൾ)
കെ.പി. സുമോദ്
ടോണി പൂമറ്റം
ജോസ് ജോർജ്
വെട്ടിക്കുഴക്കവല(6)
വനിത സംവരണ വാർഡായ വെട്ടിക്കുഴക്കവലയിൽ മുൻ കൗൺസിലർ സണ്ണി ചെറിയാന്റെ ഭാര്യ ഷൈനി സണ്ണിയാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. 10 വർഷത്തിലധികം വെള്ളയാംകുടിയിൽ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റിയൂട്ട് നടത്തിയിരുന്നു. കൂടാതെ കട്ടപ്പന വുമൺസ് ക്ലബ്ബിന്റെ ഭാരവാഹിക കൂടിയാണ്. ഭർത്താവ് നേടിയ മികച്ച വിജയം ഇത്തവണയും തുടരാനാകുമെന്ന വിശ്വാസത്തിലാണ് ഷൈനി സണ്ണി.
എൻ.സി.പിയിലെ ലൈല അഗസ്റ്റിനാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലൈല സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരി കൂടിയാണ്. വെള്ളയാംകുടി സെന്റ്ജറാംസ് സ്‌കൂളിൽ കമ്പ്യൂട്ടർ അദ്ധ്യാപികയായും ന്യൂ ഇന്ത്യ ഇൻഷൂറൻസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൺഡേ സ്‌കൂൾ അദ്ധ്യാപികയുമാണ്. വെട്ടിക്കുഴക്കവല വാർഡിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥിയില്ല.
(ചിത്രങ്ങൾ)
ഷൈനി സണ്ണി
ലൈല അഗസ്റ്റിൻ
നത്തുകല്ല്(7)
കർഷകനും കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രതിനിധിയുമായ എ.എം. ആന്റണിയാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. മൂന്നര പതിറ്റാണ്ടിലധികം പൊതുപ്രവർത്തന രംഗത്തുള്ള ഇദ്ദേഹം വാർഡിലെ സുപരിചിതനാണ്. കേരള കോൺഗ്രസ് എംജോസ് വിഭാഗം നത്തുകല്ല് വാർഡ് പ്രസിഡന്റുകൂടിയാണ്.
കോൺഗ്രസ് നത്തുകല്ല് വാർഡ് പ്രസിഡന്റായ രാജൻ കാലാച്ചിറയാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. എസ്.എൻ.ഡി.പി. യോഗം കൊച്ചുതോവാള ശാഖ കമ്മിറ്റിയംഗമായി എട്ടുവർഷം പ്രവർത്തിച്ചിട്ടുണ്ട്. ബി.ജെ.പി. കട്ടപ്പന ഏരിയ വൈസ് പ്രസിഡന്റ് ജയൻ ഇലവുങ്കലാണ് എൻ.ഡി.എ. സ്ഥാനാർത്ഥി. കട്ടപ്പനയിൽ ടാക്‌സി സർവീസ് നടത്തുന്ന ഇദ്ദേഹം കേരള വണിക വൈശ്യ സംഘം മുൻ ജില്ലാ സെക്രട്ടറിയാണ്.
(ചിത്രങ്ങൾ)
എ.എം. ആന്റണി
രാജൻ കാലാച്ചിറ
ജയൻ ഇലവുങ്കൽ
കല്ലുകുന്ന്(8)
മുൻ പഞ്ചായത്ത് അംഗവും മഹിള കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ജോളി രാമകൃഷ്ണനാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. 2010ൽ ഇതേ വാർഡിൽ നിന്നാണ് മത്സരിച്ച് വിജയിച്ചത്. കേരള ട്രഡീഷണൽ ആർട്ടിസാൻസ് മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമാണ്. കല്ലുകുന്ന് വാർഡിൽ കന്നിയങ്കം കുറിക്കുന്ന ധന്യ അനിലാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. ഇടപ്പള്ളി സഹകരണ ബാങ്കിലെ ജീവനക്കാരിയായിരുന്നു. കട്ടപ്പന ഇലവന്തിക്കൽ കുടുംബാംഗമായ ധന്യ കുടുംബശ്രീയിലെ സജീവ പ്രവർത്തകയാണ്. ഓട്ടോറിക്ഷ തൊഴിലാളിയും ബി.ജെ.പി. പ്രവർത്തകയുമായ രജനി രാജേഷാണ് എൻ.ഡി.എ. സ്ഥാനാർത്ഥി. ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ, എച്ച്.എം.ടി.എ. സൊസൈറ്റി എന്നിവയുടെ ബോർഡ് അംഗമാണ്. കൂടാതെ സാരഥി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തക കൂടിയാണ്.
(ചിത്രങ്ങൾ)
ജോളി രാമകൃഷ്ണൻ
ധന്യ അനിൽ
രജനി രാജേഷ്