പാലാ: പാലായിലും പരിസര പ്രദേശങ്ങളിലും കൊവിഡ് വ്യാപനം വർദ്ധിച്ചതിനെത്തുടർന്ന് സ്ഥാനാർത്ഥികൾക്ക്
മാർഗനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. വോട്ടർമാരുടെ വീടുകളിൽ സ്ഥാനാർത്ഥികൾ കയറി വോട്ടഭ്യർത്ഥിക്കുവാൻ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വീടുകൾക്കുള്ളിൽ പ്രവേശിക്കാതെ 2 മീറ്റർ അകലം പാലിച്ചവേണം വോട്ട് അഭ്യർത്ഥിക്കാൻ. ഭവന സന്ദർശന സംഘത്തിൽ സ്ഥാനാർഥി ഉൾപ്പെടെ പരമാവധി അഞ്ചു പേർ മാത്രമേ പാടുള്ളൂ.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചു വേണം സ്ഥാനാർഥികളും പ്രവർത്തകരും ഭവന സന്ദർശനം നടത്തേണ്ടത്.എല്ലാ അംഗങ്ങളും മുക്കും വായും മൂടും വിധം ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും പരസ്പരം അകലം പാലിക്കുകയും വേണം.
ഇനി ശ്രദ്ധിക്കാൻ
സംസാരിക്കമ്പോൾ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തരുത്
ആലിംഗനം,ഹസ്തദാനം,അനുഗ്രഹം വാങ്ങൽ,ദേഹത്ത് സ്പർശിക്കുക,കുട്ടികളെ എടുക്കുക എന്നിവ ഒഴിവാക്കുക.
കൈകൾ ഇടയ്ക്കിടെ സാനിറ്റയിസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം.
വിതരണത്തിനുള്ള നോട്ടീസുകളും ലഘലേഖകളും പരിമിതപ്പെടുത്തണം.
വയോജനങ്ങൾ, കുട്ടികൾ, ഗുരുതര രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ, ഗർഭിണികൾ എന്നിവരോട് ഒരു കാരണവശാലും ഇടപഴകരുത്.
പനി,ചുമ തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ പ്രചാരണത്തിന് ഇറങ്ങരുത്.
ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ തുടങ്ങിയവ സ്വീകരണ പരിപാടിയിൽ നിന്നും ഒഴിവാക്കണം
പൊതയോഗങ്ങൾ നടത്തുന്നതിന് പോലീസിന്റെ മുൻകൂർ അനുമതി വാങ്ങണം.
റോഡ്‌ഷോ/വാഹന റാലി എന്നിവയ്ക്ക് പരമാവധി 3 വാഹനങ്ങൾ മാത്രം