കട്ടപ്പന: ഡൽഹിയിലെ കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദർശനയുടെ നേതൃത്വത്തിൽ കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധ യോഗം ചേർന്നു. കെ.പി. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇ.ജെ. ജോസഫ്, എം.ബി. രാജശേഖരൻ, രവികുമാർ, ബിനു, കൃഷ്ണകുമാർ, ടെസി രാജശേഖരൻ, തോമസ് ഉമ്മൻ, ആർ. മുരളീധരൻ എന്നിവർ നേതൃത്വം നൽകി.