കട്ടപ്പന: റോഡരികിൽ മദ്യസേവ നടത്തിയ സംഘത്തിലെ രണ്ടുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടയാർ ചക്കക്കാനം ചെന്നിത്തലതെക്കേതിൽ ഷിജോ(35), താന്നിക്കുളം ദാസ്(47) എന്നിവരാണ് രാത്രികാല പട്രോളിംഗിനിടെ പിടിയിലായത്. മൂന്നുപേർ ഓടി രക്ഷപ്പെട്ടു. ഇവരുടെ പക്കൽ നിന്നു 350 മില്ലി വ്യാജമദ്യവും പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി പത്തോടെ ചക്കക്കാനത്ത് സംഘം ചേർന്ന് മദ്യസേവ നടത്തുന്നതിനിടെയാണ് പൊലീസ് എത്തിയത്.