ഈരാറ്റുപേട്ട: കാർ തലകീഴായി മറിഞ്ഞ് 4 പേർക്ക് പരിക്ക്. കളത്തൂക്കടവ് വാകക്കാട് റോഡിലാണ് അപകടമുണ്ടായത്. ചോറ്റി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. വാകക്കാടുള്ള ബന്ധുവീട്ടിൽ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. വാഹനമോടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.റോഡിന്റെ സംരക്ഷണഭിത്തിയ്ക്ക് അടിയിലേയ്ക്ക് തലകീഴായി മറിഞ്ഞ വാഹനത്തിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. ആരുടെയും പരിക്ക് ഗുരുതരമല്ല.