പാലാ : കടനാട് ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കായുള്ള പ്രചരണത്തിന് ശേഷം വിശ്രമിക്കുന്നിതിനിടെ യുവാവ് ഹൃദയ സ്തംഭനം മൂലം മരിച്ചു. കൊടുമ്പിടി എള്ളുംകാലായിൽ സുഭാഷ് (35) ആണ് മരിച്ചത്. കടനാട് പഞ്ചായത്തിലെ എട്ടാം വാർഡ് യു.ഡി എഫ് സ്ഥാനാർഥി മണിക്കുട്ടി സന്തോഷിനോടൊപ്പം പ്രചരണം നടത്തുകയായിരുന്ന സുഭാഷ് വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചശേഷം വിശ്രമിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെയിന്റിംഗ് തൊഴിലാളിയാണ്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ. ഇന്ന് കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ് മോർട്ടം നടത്തും. ഭാര്യ : മേരി. മക്കൾ : സാം,സാന്ദ്ര.