അടിമാലി:റോഡിൽ നിന്ന് 10 അടിയോളം താഴ്ചയിലക്ക് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.കൊന്നത്തടി മുതിരപ്പുഴ ഇലവുംകുടിയിൽ തങ്കമ്മ(77)യാണ് മരിച്ചത്.ശനിയാഴ്ച രാവിലെ 10 മണിയോടെ യാണ് അപകടമുണ്ടായത്.വീടിന് എതിർ ദിശയിലുളള അയൽവാസിയോട് സംസാരിക്കുന്നതിനായി റോഡ് സൈഡിൽ എത്തിയ തങ്കമ്മ കാൽവഴുതി വീണാണ് അപകടമുണ്ടായത്.ഉടൻ തന്നെ അടിമാലി താലൂക്കാശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഞായറാഴ്ച രാവിലെ 11.30 ന് ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.വെളളത്തൂവൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.
മക്കൾ: ബാലൻ,ഷാജി.