ചങ്ങനാശേരി : നഗരസഭ 16-ാം വാർഡ് സ്ഥാനാർത്ഥി മോളമ്മ സെബാസ്റ്റ്യന്റെ വിജയത്തിനായി വാർഡ് കൺവെൻഷൻ ലാലി ഇളപ്പുങ്കലിന്റെ വസതിയിൽ നടന്നു. മുൻ നഗരസഭാ ചെയർമാൻ സാജൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോൻ പുളിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, മാത്തുക്കുട്ടി പ്ലാത്താനം, ചെറിയാൻ ചാക്കോ, ജോർജുകുട്ടി മാപ്പിളശ്ശേരി, വി.എം.ഷാജി, സനേഷ്, ബിനു അമ്പാട്ട്, ഡിസ്നി പുളിമൂട്ടിൽ, സ്ഥാനാർത്ഥി മോളമ്മ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.