തൃക്കൊടിത്താനം : ഒരു വർഷത്തെ പാപങ്ങൾക്ക് മോക്ഷപ്രാപ്തി നേടുന്നതിനായി ഭക്തർ വഴിപാടായി സമർപ്പിച്ച 251ശരകൂടങ്ങൾ അഗ്‌നിയിൽ എരിഞ്ഞടങ്ങിയപ്പോൾ പ്രദേശം ആകെ നാമജപ മന്ത്രങ്ങളാൽ മുഖരിതമായി. തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിലെ ദീപ ഇന്നലെ പുലർച്ചെ 5ന് ആയിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ഭക്തജനങ്ങൾ സ്വയം നിയന്ത്രിച്ച് ആയിരക്കണക്കിന് ആളുകൾ വീട്ടിൽ തന്നെ നിലവിളക്ക്‌കൊളുത്തി പ്രാർത്ഥനയിൽ മുഴുകി. ദീപയുമായി ബന്ധപ്പെട്ട ക്ഷേത്ര ചടങ്ങുകൾ എല്ലാം മുടക്കം കൂടാതെ നടന്നു. സമൂഹമാധ്യമങ്ങളിൽ ലൈവ് പ്രോഗ്രാമും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ 10ന് ആറാട്ടോടുകൂടി ഉത്സവം സമാപിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാഗേഷ് നാരായണൻ ഭട്ടതിരി മുഖ്യ കാർമികത്വം വഹിച്ചു. മേൽശാന്തി പുതുമന മനുനമ്പൂതിരി സഹകാർമികത്വം വഹിച്ചു.