വൈക്കം : അഷ്ടമിയുടെ പ്രധാന ചടങ്ങായ ഉത്സവ ബലി ഇന്ന് ആരംഭിക്കും. ഉത്സവത്തിന്റെ 5,6,8, 11 ദിവസങ്ങളിലാണ് ഉത്സവബലി നടത്തുനത്. രാവിലെ ശ്രീബലി കഴിഞ്ഞാൽ ശ്രീഭൂതബലിക്ക് പകരം ഉത്സവബലി നടത്തും.നാലമ്പലത്തിനകത്തും പുറത്തുമുള്ള ദേവപാർഷൻമാർക്കും തൻപാർഷദന്മാർക്കും ജലഗന്ധ പുഷ്പ ധൂപ ദീപം സമേതം ഹവിസ് ബലി അർപ്പിക്കുന്നതാണ് ചടങ്ങ്. ദേവസുര ഗന്ധർവ്വ യക്ഷപിത്യ നാഗ രാക്ഷസപിശാച ഗേഹങ്ങളിലുള്ള എല്ലാവരെയും സങ്കൽപ്പിച്ച് ഹവിസ്സ് തൂകുന്ന ചടങ്ങും ഉത്സവബലിയുടെ ഭാഗമാണ്. ശ്രീ ഭൂതബലിക്കും ഉത്സവബലിക്കും ആറാട്ടിനും മാത്രമാണ് വിശേഷപ്പെട്ട മൂല ബിംബം ശ്രീകോവിലിൽ നിന്നും പുറത്തേക്ക് എഴുന്നള്ളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഉപവാസത്തേടെ ഉൽസവബലി ദർശനം നടത്തുന്നത് ശ്രേയസ്കരമാണന്നാണ് വിശ്വാസം.