kob-geroge

മണർകാട് : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന മണർകാട് ചെറുകുന്നേൽ സി.സി.ജോർജ് (ജോർജ്കുട്ടി - 79) നിര്യാതനായി. മാളയേക്കലായ കൈതയിൽ പടിഞ്ഞാറെക്കുറ്റ് കുടുംബാംഗമാണ്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, ഇൻഡോടിബറ്റൻ ബോർഡർ പൊലീസ് എന്നീ വിഭാഗങ്ങളിൽ ഇന്റലിജൻസ് ഓഫീസറായിരുന്നു. മികച്ച സേവനത്തിന് 1972 ൽ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പ്രത്യേക മെഡൽ ലഭിച്ചു. കോട്ടയം കെ.നൈനാൻസ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിൽ ദീർഘകാലം അദ്ധ്യാപകനായിരുന്നു. 1996 ൽ ജനകീയാസൂത്രണ സമിതി ജില്ലാതല പരിശീലകൻ, മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റിയംഗം, മണർകാട് സെന്റ് മേരീസ് കോളേജ് ഗവേണിംഗ് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1987ൽ എട്ടുനോമ്പ് പെരുനാളിന് മണർകാട് പ്രദേശം സർക്കാർ ഉത്സവ മേഖലയായി പ്രഖ്യാപിക്കുന്നതിന് പ്രധാനപങ്ക് വഹിച്ചു. ഭാര്യ: പി.സി സാറാമ്മ (റിട്ട. ട്രഷറി ഒഫീസർ) കുഴിമറ്റം കാഞ്ഞിരത്തും മൂട്ടിലായ പാറയിൽ കുടുംബാംഗം. മക്കൾ : ജയിംസ് സി.ജോർജ്, ജേക്കബ് സി.ജോർജ്, (ട്രഷറി, കോട്ടയം), വർഗീസ് സി.ജോർജ്, (ലേഖകൻ, മാതൃഭൂമി). മരുമക്കൾ: ആശ, (ഇൻഫന്റ് ജീസസ് ഗേൾസ് സ്‌കൂൾ, മണർകാട്) വെള്ളാനുവേലിൽ, മീനടം. സൗമ്യ, (ഗീവർഗിസ് മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, കാരക്കോട്), വെള്ളൂക്കാട്ടിൽ, പിറവം. സന്ധ്യ, (ക്രോസ് റോഡ്‌സ് സ്‌കൂൾ, പാമ്പാടി) ലക്കിവില്ല, തിരുവനന്തപുരം. സംസ്‌കാരം ഇന്ന് 11 ന് മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തിഡ്രൽ സെമിത്തേരിയിൽ.