പാലാ : കരൂർ പഞ്ചായത്തിൽ യു.ഡി.എഫിൽ ഉണ്ടായിരുന്ന ചിലർ എൽ.ഡി.എഫിൽ ചേക്കേറിയതോടെ യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു. കരൂർ പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അന്ത്യാളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുര്യത്ത് അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രസംഗം നടത്തി. ജോർജ് പുളിങ്കാട്, അഡ്വ.അലക്‌സാണ്ടർ ആണ്ടു കുന്നേൽ,അഡ്വ. ജോസഫ് കണ്ടത്തിൽ, അഡ്വ. ജയിസ് കുരുവിള, ജോസ് കുഴി കുളം, സ്ഥാനാർത്ഥിമാരായ മൈക്കിൾ പുല്ലുമാക്കൽ, ഷൈലജാ രവിന്ദ്രൻ , അമൽ ഷാജി വട്ടക്കുന്നെൽ ,മിനി കൊടൂർ മറ്റത്തിൽ, ബോബി മൂന്നു മാക്കൽ, ഏപ്പച്ചൻ ചവണിയാങ്കൽ, കുട്ടിച്ച ചവറനാനിക്കൽ , സാബു കല്ലാച്ചേരിൽ ,ടോമി കണ്ണങ്കുളം, മെൽബിൻ പറമുണ്ട, തോമസുകുട്ടി ആണ്ടുക്കുന്നേൽ, അരുണ് എലിപ്പുലിക്കാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു.