bala

കോട്ടയം : എൻ.എസ്.എസിന്റെ 2019 ഏപ്രിൽ 1 മുതൽ കഴിഞ്ഞ മാർച്ച് 31വരെയുള്ള വരവ് ചെലവ് കണക്കും, വരവ് ചെലവ് സ്റ്റേറ്റുമെന്റും, ബാക്കിപത്രവും പാസാക്കാനുള്ള ബാലൻസ് ഷീറ്റ് പൊതുയോഗം പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്നു. താലൂക്ക് യൂണിയനുകളിൽ സജ്ജമാക്കിയ 55 സെന്ററുകളിലൂടെയുള്ള വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ 60 താലൂക്ക് യൂണിയനുകളിൽനിന്നുള്ള പ്രതിനിധിസഭാംഗങ്ങൾ പങ്കെടുത്തു. മാർച്ച് 31-ന് 165,52,49,505 രൂപ സ്വത്തുവിവരം കാണിക്കുന്ന ബാക്കിപത്രവും 2019 ഏപ്രിൽ 1-ാം തീയതി മുതൽ മാർച്ച് 31 വരെയുള്ള 99,13,54,581 രൂപ വരവും 95,91,00,929 രൂപ ചെലവും കാണിക്കുന്ന വരവു-ചെലവുകണക്കുകളും, ഇൻകം ആന്റ് എക്‌സ്‌പെന്റീച്ചർ സ്റ്റേറ്റ്‌മെന്റും യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചു. സമ്മേളനത്തിൽ എൻ.എസ്.എസ് പ്രസിദ്ധീകരിക്കുന്ന 'ഹരിനാമകീർത്തനം (വ്യാഖ്യാനസഹിതം)' എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മവും നടന്നു. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നന്ദി പറഞ്ഞു.