കാഞ്ഞിരപ്പള്ളി : എലിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിൽ പൊതുസ്വതന്ത്രനായി മത്സരിക്കുന്ന എൻ.സി.പി പാലാ ബ്ലോക്ക് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാടിനെ നിരുപാധികമായി പിന്തുണയ്ക്കുന്നതായി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ അഞ്ചു വർഷക്കാലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന
നിലയിൽ മാത്യൂസ് പെരുമനങ്ങാട് പൊതുജനത്തിന് ഉപകാരപ്രദമായ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. വാർഡിലെ വികസനം കണക്കിലെടുത്തും. പൊതുജന വികാരം കണക്കിലെടുത്തുമാണ് ഇത്തരമൊരു തീരുമാനമെന്ന് യു.ഡി.എഫ് മണ്ഡലം കമ്മറ്റി ചെയർമാർ ജോഷി കുഴിക്കാട്ടുതാഴെയും, കൺവീനർ തോമാച്ചൻ പാലക്കുടിയും അറിയിച്ചു. എൻ.സി.പി
നേതൃത്വത്തിന്റെ ആശീർവാദത്തോടെയും മാണി സി.കാപ്പന്റെ മൗനാനുവാദത്തോടെയുമാണ് മാത്യൂസ് മത്സരിക്കുന്നത്.