പാലാ : കിടങ്ങൂർ പഞ്ചായത്തിൽ ഇനി കൊയ്ത്ത് യന്ത്രവും. പഞ്ചായത്തിലെ ആദ്യത്തെ നെല്ല് കൊയ്ത്തുയന്ത്രം കിടങ്ങൂർ കിടാരക്കുഴിയിൽ കെ.ജെ.ജോസ് സ്വന്തമായി വാങ്ങിയതാണ്. കിടങ്ങൂർ വടുതലപ്പടി പാടശേഖര സമിതിയിലെ വിജയൻ കോതാക്കുന്നേലിന്റെ പാടശേഖരത്ത് കിടങ്ങൂർ കൃഷി ഓഫീസർ നീതു തോമസും, പുന്നത്തുറ പാടശേഖര കമ്മിറ്റി പ്രസിഡന്റ് വേലുപ്പിള്ളയും ചേർന്ന് യന്ത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പാടശേഖര സമിതി അംഗങ്ങളായ കെ.ജെ.ജോസ് കിടങ്ങൂർ , ഫിലിപ്പ് ചെമ്പിളാവ് ,സിജോ വയല, കൃഷിഭവനിൽ നിന്ന് ബിന്ദു ശ്രീജ , ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.