ചങ്ങനാശേരി : മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയിൽ അമലോത്ഭവ തിരുനാളിന് ഇന്ന് തുടക്കം. വൈകിട്ട് 3.55 ന് വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ കൊടിയേറ്റും. തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന, വചന പ്രഘോഷണം.വിശുദ്ധ കുർബാന, 7.30 ന് ജപമാല പ്രദക്ഷിണം. ഡിസംബർ 7 വരെയുള്ള ദിവസങ്ങളിൽ രാവിലെ 5.30, 7.30, 9.30, 11.30, വൈകിട്ട് 4 നും 6.30 നും വിശുദ്ധ കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവ നടക്കും. 7 ന് രാത്രി 7.30 ന് കുരിശടിയിലേക്ക് പ്രദിക്ഷിണം. പ്രധാന തിരുനാൾ ദിവസമായ 8 ന് രാവിലെ 5.30 ന് സഹായ മെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകും. 9.30 ന് തിരുനാൾ റാസ, 4.15 ന് പ്രസുദേന്തി വാഴ്ച, 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, വൈകിട്ട് 6 ന് കുരിശുംമൂട് കവലയിലേക്ക് പ്രദക്ഷിണം.