ചങ്ങനാശേരി : വാഴപ്പള്ളി പഞ്ചായത്ത് 18-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി സോഫി ലാലിച്ചന്റെ തിരഞ്ഞെടുപ്പ് പ്രചരണാത്ഥം നടന്ന കൺവെൻഷൻ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. സാബു കോലത്താംവേലി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എച്ച് നാസർ, കേരള കോൺഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗം വി.ജെ.ലാലി, നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പുല്ലുക്കാട്ട്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സുധാ കുര്യൻ, ബ്ലോക്ക് സ്ഥാനാർത്ഥി വർഗീസ് ആന്റണി, ലാലിമ്മ ടോമി,രഞ്ജിത് അറക്കൽ, അപ്പു ആലുങ്കൽ, വർഗീസ് വാരിക്കാടൻ, റ്റിജോ കൂട്ടുമ്മേൽ കാട്ടിൽ, ടോമിച്ചൻ തുളുമ്പുമാക്കൻ, തങ്കച്ചൻ പാറക്കൽ എന്നിവർ പങ്കെടുത്തു.