പായിപ്പാട് : തിരഞ്ഞെടുപ്പ് സീറ്റ് ചർച്ചയിൽ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മറ്റി അംഗങ്ങളും, നേതാക്കളും, പോഷക സംഘടനാ ഭാരവാഹികളും രാജിവച്ച് കേരള കോൺഗ്രസ് (എം) ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് സജി ജോൺ, നിയോജകമണ്ഡലം സെക്രട്ടറിമാരായ എ.എൻ സാബുക്കുട്ടൻ, ജോസുകുട്ടി പടവുപുരയ്ക്കൽ, യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറി ജസ്റ്റിൻ കണ്ണംകോട്ടാൽ, നിയോജകമണ്ഡലം പ്രസിഡന്റ് സജി ജോൺ, നിയോജകമണ്ഡലം സെക്രട്ടറി നിഥിൻ കുമ്പുക്കാട്, മണ്ഡലം ഭാരവാഹികൾ, വാർഡ് പ്രസിഡന്റുമാർ ഉൾപ്പെടെയാണ് രാജിവച്ചത്.