കോട്ടയം : മാദ്ധ്യമപ്രവർത്തകൻ സന്ദീപ് സലിമിന്റെ ലേഖനങ്ങളുടെ സമാഹാരം 'വ്യക്തിത്വത്തിന്റെ തന്മാത്രാഘടന' എം.ജി സർവകലാശാല സിൻഡിക്കേറ്റംഗം ഡോ.ബി കേരളവർമ പ്രകാശനം ചെയ്തു. എഴുത്തുകാരനും ചലച്ചിത്രനിരൂപകനുമായ രാകേഷ് നാഥ് ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രൊഫ.ടി.ആർ കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. ഡോ. പോൾ മണലിൽ പുസ്തകം പരിചയപ്പെടുത്തി. കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ഡോ.ബാബു ചെറിയാൻ, ചെറുകര സണ്ണിലൂക്കോസ്, കവി സജീവ് അയ്മനം, റയാൻ പുഷ്പനാഥ്, ബാലചന്ദ്രൻ അമ്പലപ്പാട് തുടങ്ങിയവർ പങ്കെടുത്തു.