പേഴുംകവല(9)

കട്ടപ്പനയിലെ യുവ വ്യാപാരിയായ സിജോമോൻ ജോസാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. മർച്ചന്റ് യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. മഹിള കോൺഗ്രസ് അംഗമായ ലിസി പന്നാംകുഴിയാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. കുടുംബശ്രീ പ്രവർത്തകയാണ്. എ.ഡി.എസ്. പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയനിലെ യൂത്ത് മൂവ്‌മെന്റ് പ്രവർത്തകൻ അരുൺകുമാർ പി. ആണ് എൻ.ഡി.എ സാരഥി. യൂത്ത് മൂവ്‌മെന്റിലൂടെയാണ് പൊതുരംഗത്തെത്തിയത്. നിലവിൽ സൈബർസേന കേന്ദ്ര കമ്മിറ്റിംഗവും മലനാട് യൂണിയൻ കൺവീനറുമാണ്.


ചിത്രങ്ങൾ

സിജോമോൻ ജോസ്
ലിസി പന്നാംകുഴി
അരുൺകുമാർ പി.


വലിയപാറ(10)

യുവാക്കൾ ഏറ്റുമുട്ടുന്ന വലിയപാറയിൽ പ്രധാന മത്സരം മുൻ ജനപ്രതിനിധികൾ തമ്മിലാണ്. മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സിജു ചക്കുംമൂട്ടിലാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. 2010ൽ പേഴുംകവല വാർഡിൽ നിന്നാണ് മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടത്. യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റായും കെ.എസ്.യു ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കല്ലുകുന്ന് വാർഡിലെ കൗൺസിലറായിരുന്ന ടിജി എം.രാജുവാണ് വലിയപാറയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി. ബിരുദധാരിയായ ടിജി ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗവും സി.പി.എം കട്ടപ്പന ഈസ്റ്റ് ലോക്കൽ സെക്രട്ടറിയുമാണ്. എൻ.ഡി.എ. സ്ഥാനാർത്ഥിയായ അനീഷ് ഇയ്യപ്പാട്ട് ബി.ജെ.പിആർ.എസ്.എസ് പ്രവർത്തകനാണ്. കൂടാതെ എസ്.എൻ.ഡി.പി. യോഗം കൊച്ചുതോവാള യൂത്ത് മൂവ്‌മെന്റ് കമ്മിറ്റിയംഗമായും സേവാഭാരതി കട്ടപ്പന യൂണിറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.


ചിത്രങ്ങൾ

സിജു ചക്കുംമൂട്ടിൽ
ടിജി എം.രാജു
അനീഷ് ഇയ്യപ്പാട്ട്


കൊച്ചുതോവാള നോർത്ത്(11)

വനിത സംവരണ വാർഡായ കൊച്ചുതോവാള നോർത്തിൽ പാലിയേറ്റീവ് കെയർ രംഗത്തെ സജീവ സാന്നിദ്ധ്യമായ ബീന ടോമിയാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ 12 വർഷമായി സേവനമനുഷ്ഠിക്കുകയാണ്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ റിൻസി ബിജുവാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പിൽ കന്നിയങ്കം കുറിക്കുന്ന റിൻസി ബി.കോം. ബിരുദധാരിയാണ്. കുടുംബശ്രീ പ്രവർത്തകയാണ്. കുടിയേറ്റ കർഷക കുടുംബത്തിലെ അംഗമായ രഞ്ജു സുരേഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കഴിഞ്ഞ തവണ ഇതേ വാർഡിൽ നിന്നു മത്സരിച്ച ബി.ജെ.പി കട്ടപ്പന ഏരിയ കമ്മിറ്റിയംഗം എ.ആർ. സുരേഷ്‌കുമാറിന്റെ ഭാര്യയാണ്.


ചിത്രങ്ങൾ

ബീന ടോമി
റിൻസി ബിജു
രഞ്ജു സുരേഷ്


കൊച്ചുതോവാള സൗത്ത്(12)

മുൻ കൗൺസിലർമാർ ഏറ്റുമുട്ടുന്ന കൊച്ചുതോവാള സൗത്തിൽ സി.പി.എം കട്ടപ്പന ഏരിയ കമ്മിറ്റിയംഗവും സി.ഐ.ടി.യു കട്ടപ്പന ഏരിയ സെക്രട്ടറിയുമായ എം.സി. ബിജുവാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. കഴിഞ്ഞ തവണ പുളിയൻമല വാർഡ് കൗൺസിലറായിരുന്നു. മൂന്നുതവണ ജനപ്രതിനിധിയായ സിബി പാറപ്പായിയാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. കഴിഞ്ഞ തവണ കൊച്ചുതോവാള നോർത്തിലെ കൗൺസിലറായിരുന്നു. മുമ്പ് രണ്ടുതവണ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. അദ്ധ്യാപകനായ ആരോമൽ മോഹനൻ ആണ് എൻ.ഡി.എ. സ്ഥാനാർത്ഥി. കട്ടപ്പന സരസ്വതി വിദ്യാപീഠത്തിലെ സോഷ്യൽ സയൻസ് അദ്ധ്യാപകനാണ്. നേരത്തെ കുമളി അമരാവതി ബി.എഡ് കോളജിലെ ചെയർമാനും കട്ടപ്പന ഗവ. കോളജിലെ എൻ.സി.സി. സീനിയർ അണ്ടർ ഓഫീസറുമായിരുന്നു. എസ്.എൻ.ഡി.പി. യോഗം കൊച്ചുതോവാള ശാഖ യൂത്ത് മൂവ്‌മെന്റ് പ്രവർത്തകൻ കൂടിയാണ്. കോളജ് പഠനകാലത്ത് കായികതാരമായിരുന്നു.


ചിത്രങ്ങൾ

എം.സി. ബിജു
സിബി പാറപ്പായി
ആരോമൽ മോഹനൻ