പാലാ : പാലായിലും പരിസര പ്രദേശങ്ങളിലും 3 ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 91 പേർക്ക്. സ്ഥാനാർത്ഥികൾ ഉൾപ്പെടെ ഇതിൾ ഉൾപ്പടും. മുൻകരുതലെടുക്കാതെയുള്ള തിരഞ്ഞെടുപ്പ് പ്രചരണമാണ് കൊവിഡ് വർദ്ധിപ്പിക്കാൻ ഇടയാക്കിയതെന്ന ആക്ഷേപം ഉയർന്നതോടെ പൊലീസ് നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങുകയാണ്. സ്ഥിതിഗതികൾ അതീവ ഗുരുതരമാണന്നും കാര്യങ്ങൾ കൈവിട്ട് പോയേക്കാമെന്നും ആരോഗ്യവകുപ്പധികൃതരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാസ്‌ക്ക് വയ്ക്കാത്തവർക്കും മറ്റ് കൊവിഡ് മാനദണ്ഡങ്ങൾ
പാലിക്കാത്തവർക്കുമെതിരെ ശക്തമായ നടപടികളുമായി ഇന്ന് മുതൽ പൊലീസ് രംഗത്തിറങ്ങുമെന്ന് ഡിവൈ.എസ്.പി സാജു വർഗീസ് പറഞ്ഞു. സ്ഥാനാർഥികളുടെ സംഗമങ്ങളുൾപ്പടെ മുഴുവൻ യോഗങ്ങളും പൊലീസ്
നിരീക്ഷിക്കും. മാനദണ്ഡങ്ങൾ പാലിക്കാതെ ഭാവന സന്ദർശനം നടത്തുന്ന സ്ഥാനാർത്ഥികളെ ബഹിഷ്‌ക്കരിക്കാൻ
വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ യോഗവും തീരുമാനിച്ചിട്ടുണ്ട്.