വൈക്കം: അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രമതിൽക്കകത്ത് താലൂക്ക് ഗവ. ആശുപത്രിയുടെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കി. ഓൺ കോൾ ഡ്യൂട്ടി സംവിധാനത്തിൽ ഡോക്ടറുടെ സേവനം ലഭിക്കും. ഒരു സ്റ്റാഫ് നഴ്‌സ്, അസ്സി. നഴ്‌സ് എന്നിവരാണ് ഉണ്ടാവുക. ദർശന സമയങ്ങളിൽ ഇവരുടെ സേവനം ലഭ്യമാക്കും. കിഴക്കേ ആനക്കൊട്ടിലിന്റെ വടക്കു വശത്താണ് മെഡിക്കൽ എയ്ഡ് പോസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും ആംബുലൻസ് സൗകര്യം ലഭ്യമാണ്.
മെഡിക്കൽ എയ്ഡ് പോസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.ആർ.ബിജു ഉദ്ഘാടനം ചെയ്തു. ഡോ. എസ്.കെ.ഷീബ, നഴ്‌സ് എം.ഷീബ, അസ്സി.നഴ്‌സ് വി.എ.സുരസി, ആംബുലൻസ് ഡ്രൈവർ എസ്. അനൂപ്, എം.കെ.പ്രമോദ്, ഉപദേശക സമിതി സെക്രട്ടറി പി.എം.സന്തോഷ് കുമാർ, ഗിരീഷ് ജി.നായർ, എ. ജി. ചിത്രൻ എന്നിവർ പങ്കെടുത്തു.