1. മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആദ്യം നിലവിൽ വന്ന സംസ്ഥാനം?
2. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റഡാർ സംവിധാനം?
3. ഇന്ത്യയിൽ യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്ന ഷിപ്പ് യാർഡുകൾ?
4. ഇന്ത്യയുടെ ആദ്യത്തെ ആണവ അന്തർവാഹിനി?
5. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘുയന്ത്രവിമാനം?
6. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
7. ബുദ്ധമതതീർത്ഥാടന കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തിയ ട്രെയിൻ?
8. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കൽക്കരിഖനി?
9. ബംഗാൾ ഗസറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര്?
10. ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്നത്?
11. അവശിഷ്ട പർവതത്തിന് ഉദാഹരണം?
12. സുഖവാസകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര?
13. ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം?
14. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം?
15. ശതമാനാടിസ്ഥാനത്തിൽ വനം കുറവുള്ള സംസ്ഥാനം?
16. ഇന്ത്യയിൽ ഏറ്രവും വേഗത്തിലൊഴുകുന്ന നദി?
17. കൃഷ്ണരാജസാഗർ അണക്കെട്ട് ഏത് നദിയിൽ?
18. ഗ്രീൻപാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ?
19. ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
20. മണിപ്പൂരിന്റെ ഉരുക്ക് വനിത?
21. ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ?
22. ചിത്രകാരന്മാരുടെ ഗ്രാമം എന്നറിയപ്പെടുന്നത്?
23. വേളാങ്കണ്ണി തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്?
24. ഗുരുനാനാക്ക് സ്റ്രേഡിയം സ്ഥിതിചെയ്യുന്നത്?
25. അമൃത്സറിലെ സുവർണക്ഷേത്രം നിർമ്മിച്ചത്?
26. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്?
27. സബർമതി ആശ്രമത്തിൽ ഗാന്ധിജി താമസിച്ചിരുന്ന വീട്?
28. ഗാന്ധിജിക്ക് വഴങ്ങാതിരുന്ന പഠനവിഷയം?
29. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി ആദ്യം ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്തത്?
30. കാളയെപ്പോലെ പണിയെടുക്കൂ, സന്യാസിയെപോലെ ജീവിക്കൂ എന്നു പറഞ്ഞത് ആര്?
31. ഓൾ ഇന്ത്യ വാർ മെമ്മോറിയൽ എന്നറിയപ്പെടുന്നത്?
32. പ്ലേഗ് നിർമ്മാർജ്ജനം ചെയ്തതിന്റെ ഓർമ്മയ്ക്കായി പണിത സ്മാരകം?
33. താജ്മഹലിന്റെ മുഖ്യശില്പി ആരായിരുന്നു?
34. ഏറ്റവും പ്രാചീന ബുദ്ധമതസ്മാരകം?
35. പ്രാചീന ഇന്ത്യൻ ചിത്രകലയുടെ മകുടോദാഹരണം?
36. നവോത്ഥാനത്തിന്റെ കവി എന്ന് വിശേഷിപ്പിക്കുന്നത്?
37. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് പൽപ്പുവിനെ വിശേഷിപ്പിച്ചതാര്?
38. എന്റെ പത്രാധിപരില്ലാതെ എനിക്ക് അച്ചും അച്ചുകൂടവുമെന്തിന് എന്ന് പറഞ്ഞതാര്?
39. ഡോ.പൽപ്പുവിന്റെ മകനും ശ്രീനാരായണ ഗുരുകുലത്തിന്റെ സ്ഥാപകനുമായ സാമൂഹ്യപരിഷ്കർത്താവ്?
40. കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത്?
41. വ്യക്തിസത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യകേരളീയൻ?
42. ഇന്ത്യയിലെ ആദ്യ പ്രാഥമികാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
43. കേരളത്തിൽ ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ?
44. കേരളത്തിലെ ആദ്യ കോൺക്രീറ്റ് പാലം?
45. ന്യൂമിസ്മാറ്റിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
46. കെട്ടുവള്ള നിർമ്മാണത്തിന് പ്രസിദ്ധമായ കൊല്ലം ജില്ലയിലെ സ്ഥലം?
47. കൊല്ലം ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം?
48. തെന്മല ഇക്കോ ടൂറിസം പദ്ധതി ഏത് വന്യജീവിസങ്കേതത്തിലാണ്?
49. ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനം?
50. പ്രശസ്തമായ പരിബ്രഹ്മക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ?
ഉത്തരങ്ങൾ
(1)ഹരിയാന (2)രാജേന്ദ്ര (3)മസഗൺഡോക്ക് (മുംബയ്), വിശാഖപട്ടണം (4)ഐ.എൻ.എസ്. ചക്ര (5)സരസ് (6)കൊൽക്കത്ത മെഡിക്കൽ കോളേജ് (7)ബുദ്ധപരിക്രമ (ഗ്രേറ്റ് ഇന്ത്യൻ റോവർ) (8)റാണിഗഞ്ച് (9)കൽക്കട്ട ജനറൽ അഡ്വൈസർ (10)ഹിമാചൽ (11)ആരവല്ലി (12)ഹിമാചൽ (13)ബോലാൻ ചുരം (14)കുട്ടനാട് (15)പഞ്ചാബ് (16)ടീസ്റ്റ (17)കാവേരി (18)ഉത്തർപ്രദേശ് (19)മുംബയ് (20)ഇറോം ഷർമിള (21)കാമിനി കൽപ്പാക്കം (22)ചോളമണ്ഡലം (23)തമിഴ്നാട് (24)ലുധിയാന (25)ഗുരുഅർജുൻദേവ് (26)ലാലാലജ്പത് റായ് (27)ഹൃദയകുഞ്ജ് (28)കണക്ക് (29)വിനോഭാഭാവെ (30)അംബേദ്കർ (31)ഇന്ത്യാഗേറ്റ് (32)ചാർമിനാർ (33)ഉസ്താദ് ഈസ (34)സാഞ്ചിസ്തൂപം (35)അജന്ത ഗുഹകൾ (36)കുമാരനാശാൻ (37)സരോജിനി നായിഡു (38)വക്കം അബ്ദുൾ ഖാദർ മൗലവി (39)നടരാജഗുരു (40)തോന്നയ്ക്കൽ (41)കെ.കേളപ്പൻ (42)നെയ്യാറ്റിൻകര (43)പാലോട് (44)കരമനപാലം (45)നെടുമങ്ങാട് (46)ആലുംകടവ് (47)ആര്യങ്കാവ് ചുരം (48)ചെന്തുരുണി (49)പുനലൂർ (50)ഓച്ചിറ