അശ്വതി: ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടും.ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. ഇഷ്‌ടഭോജനം സാദ്ധ്യമാകും. വ്യാഴാഴ്‌ച ദിവസം അനുകൂലം.
ഭരണി: മനസിന് സന്തോഷം ലഭിക്കും. സന്താനഗുണം ഉണ്ടാകും. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. അവിചാരിതമായി ധനലാഭം ഉണ്ടാകും. കൂട്ടുബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വ്യാഴാഴ്‌ച ദിവസം അനുകൂലം.
കാർത്തിക: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. ശത്രുക്കളിൽ നിന്നും മോചനം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. കർമ്മരംഗത്ത് നേട്ടങ്ങൾക്ക് സാദ്ധ്യത. വ്യാഴാഴ്‌ച ദിവസം അനുകൂലം.
രോഹിണി: ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്‌തിയും ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം.
മകയീരം: പ്രശസ്‌തിയും സന്തോഷവും ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. സഹോദരസ്ഥാനീയർക്ക് രോഗാരിഷ്‌ടതകൾ ഉണ്ടാകും. നയനരോഗത്തിനു സാദ്ധ്യത. ആഡംബര വസ്‌തുക്കളിൽ താത്പര്യം വർദ്ധിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവാതിര: പ്രവർത്തികളിൽ ജാഗ്രത പാലിക്കണം. നഷ്‌ടപ്പെട്ട ധനം തിരികെ ലഭിക്കും. പരീക്ഷാദികളിൽ വിജയ സാദ്ധ്യതയുണ്ട്. സുഹൃത്തുക്കളുടെ സത്ക്കാരങ്ങളിൽ പങ്കെടുക്കും. സ്വജനങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരും. അനാവശ്യകാര്യങ്ങളെ കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. ബുധനാഴ്‌ച ദിവസം ഉത്തമം.
പുണർതം: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. കർമ്മപുഷ്‌ടിയും സാമ്പത്തിക നേട്ടവും കൈവരും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. വിവാഹാലോചനകൾ വന്നെത്തും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. യാത്രകൾ ആവശ്യമായി വരും. സന്താനങ്ങൾ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത.
പൂയം: സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. മുൻകോപം മുഖേന പലരുടേയും വെറുപ്പ് സമ്പാദിക്കും. വാഹനലാഭം ഉണ്ടാകും. ഗൃഹാന്തരീക്ഷം അസംതൃപ്‌തമായിരിക്കും.
ആയില്യം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. നൂതന ഗൃഹലാഭത്തിന് സാദ്ധ്യത. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. കണ്‌ഠത്തിന് മുകളിലുള്ള അസുഖങ്ങൾ അനുഭവപ്പെടും. തിങ്കളാഴ്‌ച ദിവസം അനുകൂലം.
മകം: ഭാഗ്യപുഷ്‌ടിയും പിതൃഗുണവും അനുഭവപ്പെടും. കർമ്മഗുണം ഉണ്ടാകും. വിവാഹത്തിന് അനുകൂലതീരുമാനം എടുക്കും. പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. പൊതു പ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും.
പൂരം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. ആരോഗ്യപരമായി ശ്രദ്ധിക്കണം. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികൾ ആസൂത്രണം ചെയ്യും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സർക്കാരിൽ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാൻ തടസം നേരിടും. വെള്ളിയാഴ്‌ച ദിവസം അനുകൂലം.
ഉത്രം: മാതൃ ഗുണം ലഭിക്കും. കർമ്മപുഷ്‌ടി ഉണ്ടാകും, വാഹനഗുണം ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഇന്റർവ്യൂ കഴിഞ്ഞ ഉദ്യോഗാർത്ഥി കൾക്ക് നിയമന ഉത്തരവ് കിട്ടാൻ കാലതാമസം എടുക്കും. അവിവാഹിതരുടെ വിവാഹ കാര്യങ്ങൾക്ക് അനുകൂല തീരുമാനം എടുക്കാൻ തടസം നേരിടും. പത്രപ്രവർത്തകർ വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റും. വ്യവസായികൾക്ക് തൊഴിൽ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും. വ്യാഴാഴ്‌ച ദിവസം അനുകൂലം.
അത്തം: കർമ്മ ഗുണം ലഭിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. അപ്രതീക്ഷിതമായി മനഃക്ലേശത്തിന് ഇടയാക്കുന്ന സംഭവങ്ങൾ ഉണ്ടാകും. വിദ്യാവിഷയങ്ങളിൽ അലസത വരും. ഇഷ്‌ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. ഗൃഹവാഹനാദി ഗുണം ലഭിക്കും. വ്യാഴാഴ്‌ച ദിവസം അനുകൂലം.
ചിത്തിര: മനസിനു സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. കർമ്മപുഷ്‌ടിയും സാമ്പത്തിക നേട്ടവും കൈവരും. സഹോദര ഗുണം ലഭിക്കും. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.വെള്ളിയാഴ്ച ദിവസം അനുകൂലം
ചോതി: ഭർത്താവിൻെറ ജോലിയിലുള്ള ഉയർച്ച മാനസിക സംതൃപ്‌തി ഉണ്ടാക്കും. സങ്കീർണമായ പ്രശ്‌നങ്ങൾ മുഖേന ഉറക്കമില്ലായ്‌മ അനുഭവപ്പെടും. കണ്ടകശനികാലമായതിനാൽ അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക. ശത്രുക്കൾ മുഖേന കേസുകളോ അപകീർത്തിയോ സംഭവിക്കാം. അനാവശ്യമായ സംസാരം ഒഴിവാക്കണം. വ്യാഴാഴ്‌ച ദിവസം അനുകൂലം.
വിശാഖം: പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ആത്മീയതയിലും ദൈവീകചിന്തയ്‌ക്കും വേണ്ടി സമയം ചെലവഴിക്കും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വിവാഹത്തിന് അനുകൂല സമയം. ആരോഗ്യപരമായി നല്ലകാലം. വെള്ളിയാഴ്‌ച ദിവസം അനുകൂലം.
അനിഴം: മനഃസന്തോഷം ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തി വർദ്ധിക്കും. വ്യാഴാഴ്‌ച ദിവസം അനുകൂലം.
കേട്ട: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആരോഗ്യപരമായി നല്ല കാലമല്ല. വിവാഹാലോചനകൾ വന്നെത്തും. അകലെയുള്ള ബന്ധുക്കൾ സഹായിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. വെള്ളിയാഴ്‌ച ദിവസം അനുകൂലം.
മൂലം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളാൽ മനഃക്ലേശത്തിന് സാദ്ധ്യത. ബിസിനസിൽ നഷ്ടം സംഭവിക്കും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളുക. വസ്‌തുസംബന്ധമായി നിലനിന്നിരുന്ന അതിർത്തി തർക്കം പരിഹരിക്കപ്പെടും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വെള്ളിയാഴ്‌ച ദിവസം അനുകൂലം.
പൂരാടം: സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. വിദേശത്ത് നിന്നും നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. വെള്ളിയാഴ്‌ച ദിവസം അനുകൂലം.
ഉത്രാടം: വിവാഹത്തിന് അനുകൂല സമയം. കർമ്മഗുണം ലഭിക്കും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. ഏഴരശനികാലമായതിനാൽ പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റുകളിലും ഇൻറർവ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാൾ വിഷമത അനുഭവപ്പെടും. ഗൃഹ ഭരണകാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. വെള്ളിയാഴ്‌ച ദിവസം അനുകൂലം.
തിരുവോണം: പിതൃഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ഏഴരശനികാലമായതിനാൽ ലാഭകരമായി നടന്നു കൊണ്ടിരുന്ന സംരംഭങ്ങൾക്ക് താത്ക്കാലികമായി മന്ദത അനുഭവപ്പെടും. സന്താനഗുണം ഉണ്ടാകും. രാഷ്ട്രീയപ്രവർത്തകർ അപവാദാരോപണങ്ങൾക്ക് വിധേയരാകും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. വ്യാഴാഴ്‌ച ദിവസം അനുകൂലം.
അവിട്ടം: മാതൃഗുണം പ്രതീക്ഷിക്കാം. ധനലാഭം ഉണ്ടാകും. കർമ്മരംഗത്ത് പുരോഗതി ലഭിക്കും. സന്താനങ്ങളെക്കുറിച്ച് മനോവിഷമം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തി വർദ്ധിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. വെള്ളിയാഴ്‌ച ദിവസം അനുകൂലം.
ചതയം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. ബന്ധുമിത്രാദികളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. യാത്രാവേളയിൽ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കുക.
പൂരുരുട്ടാതി: യാത്രകൾ ഉല്ലാസപ്രദമാകും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ കാലതാമസം ഉണ്ടാകും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. പല വിധത്തിൽ സാമ്പത്തിക നഷ്‌ടം ഉണ്ടാകും. നിലവിലുള്ള ജോലിയിൽ തുടരാൻ പറ്റാത്ത സാഹചര്യം സംജാതമാകും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: പിതൃ സമ്പത്ത് ലഭിക്കും. തൊഴിൽക്‌ളേശം ഉണ്ടാകും. വിവാഹത്തിന് അനുകൂല സമയം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. ഏതു കാര്യത്തിന് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലും അധികം ധനചെലവ് നേരിടും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. വ്യാഴാഴ്‌ച ദിവസം അനുകൂലം.
രേവതി: ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. മാതൃ ഗുണം ലഭിക്കും. സഹോദരഗുണം ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ദൂര യാത്രകൾ ആവശ്യമായി വരും. സഹോദരഗുണം ഉണ്ടാകും. വ്യാഴാഴ്‌ച ദിവസം അനുകൂലം