ആദ്യമായി വാങ്ങുന്ന കാറിനോട് എല്ലാവർക്കും ഒരു സവിശേഷമായ ഇഷ്ടം തോന്നുക സ്വാഭാവികം. എന്നാൽ, ഇത്രയും ആഴത്തിലുള്ള കാർ സ്നേഹം ഉണ്ടാകുമോ എന്നാണ് ബീഹാറിലെ ജനങ്ങൾക്ക് ചോദിക്കാനുള്ളത്. ആദ്യത്തെ കാറായ മഹീന്ദ്ര സ്കോർപ്പിയോയോടുള്ള അഗാഥ പ്രണയം കാരണം ടെറസിലെ വാട്ടർ ടാങ്ക് സ്കോർപ്പിയോയുടെ മാതൃകയിൽ നിർമ്മിച്ചിരിക്കുകയാണ് ബീഹാറിലെ ഭഗൽപൂർ നിവാസിയായ ഇന്റാസർ ആലം.
ഇന്റാസർ ആലം കാറിന്റെ മാതൃക നാല് നിലകളുള്ള തന്റെ വീടിന്റെ ടെറസിൽ നിർമ്മിച്ചു.പഴയ കാറിന്റെ അതേ നമ്പർ പ്ലേറ്റാണ് മോഡൽ കാറിനും ഘടിപ്പിച്ചിട്ടുള്ളത്. ഇന്റാസറിന്റെ ഭാര്യയുടേതാണ് ഐഡിയ. ഉത്തർപ്രദേശിൽ നിന്ന് ആഗ്രയിലേക്കുള്ള ഒരു യാത്രവേളയിലാണ് ഇത്തരമൊരു വാട്ടർ ടാങ്ക് ആദ്യമായി അവരുടെ ശ്രദ്ധയിൽപ്പെട്ടത്. കാർ മോഡൽ നിർമ്മിക്കാൻ ഏകദേശം 2.5 ലക്ഷം രൂപ ചെലവായെന്ന് ഇന്റാസ് പറയുന്നു.