a

ബോളിവുഡിന്റെ ക്യൂട്ട് ബ്യൂട്ടിയാണ് ആലിയ ഭട്ട്. മികച്ച ഔട്ട്ഹിറ്റുകളിൽ ആലിയ കൂടുതൽ സുന്ദരിയാവാറുണ്ട്. ഇപ്പോളിതാ ആലിയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്പ്രിംഗ് സമ്മർ ഔട്ട്ഫിറ്റാണ് ഫാഷൻ ലോകത്തെ പ്രധാന ചർച്ച വിഷയം. കറുപ്പും വെളുപ്പും ചെക്കുകളോടെയുള്ള ഈ ഔട്ട്ഫിറ്റിൽ ആലിയ കൂടുതൽ ആകർഷണമെന്ന് താരത്തിന്റെ ആരാധകർ പറയുന്നു. പ്രമുഖ ഡിസൈനർ ബ്രാൻഡായ ലേബനേസ് ഡിസൈനർ ജോർജ് ഹോബൈകയാണ് ആലിയക്ക് വേണ്ടി സ്പ്രിംഗ് സമ്മർ ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 50 മില്യൺ പേരാണ് ആലിയ ഭട്ടിനെ ഫോള്ളോ ചെയ്യുന്നത്. സഡക്ക് 2 വാണ് ഇനി ആലിയയുടെ റിലീസിനൊരുങ്ങിയിരിക്കുന്നു ചിത്രം.എസ് .എസ് രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രം ആർ .ആർ ആറിലുടെ ആലിയ തെന്നിന്ത്യയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ ചൊല്ലിയുള്ള ബോളിവുഡ് വിവാദങ്ങളിൽ ആലിയയുടെ പേരും വലിച്ചിഴക്കപ്പെട്ടിരുന്നു. അതേ തുടർന്ന് താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കെല്ലാം സോഷ്യൽ മീഡിയയിൽ ഡിസ്‌ലൈക്ക് ബഹളമായിരുന്നു. അതിൽ നിന്നെല്ലാം ഇപ്പോൾ മാറ്റമുണ്ടെന്നതിനുള്ള ഉദാഹരണമാണ് സ്പ്രിംഗ് സമ്മർ ഔട്ട്ഫിറ്റിന് കിട്ടിയ ലൈക്കുകൾ.