ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കണ്ണൻ ദേവൻ എസ്റ്റേറ്റിലെ ശിവകണ്ണനെയാണ് പെൺകുട്ടിയുടെ മാതാപിതാകളുടെ പരാതിയിൽ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് അയൽവാസിയായ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ശിവകണ്ണനെ കൊവിഡ് പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും.