gangrape

അഗർത്തല: തൃപുരയിൽ തൊണ്ണൂറുകാരി കൂട്ടബലാത്സംഗത്തിനിരയായി. കാഞ്ചൻപുരിലെ ബർഹൽദി ഗ്രാമത്തിലാണ് സംഭവം. ഒക്ടോബർ ഇരുപത്തിനാലിനാണ് വയോധികയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

'ഗ്രാമത്തിലെ വീട്ടിൽ ഒറ്റയ്ക്കാണ് വയോധിക താമസിക്കുന്നത്. പരിചയമുള്ളയാളുകൾ തന്നെയാണ് തൊണ്ണൂറുകാരിയെ ബലാത്സംഗം ചെയ്തത്. പ്രതികളിലൊരാൾ വയോധികയെ മുത്തശ്ശി എന്നാണ് വിളിച്ചിരുന്നത്. ഇയാളും സുഹൃത്തും വീട്ടിൽ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. 'പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായ വിവരം വയോധിക ആദ്യം ആരോടും പറഞ്ഞിരുന്നില്ല. അവശയായെങ്കിലും വീട്ടിൽത്തന്നെ കഴിയുകയായിരുന്നു. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ബന്ധുക്കൾ വിവരമറിയുന്നത്. തുടർന്ന് ഒക്ടോബർ 29 ന് ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

'