jyothiraditya-sindya

ഭോപ്പാൾ: കോൺഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ് ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പിയിലേക്ക് ചേക്കേറിയെങ്കിലും മനസുകൊണ്ട് ഇപ്പോഴും അദ്ദേഹം പഴയ പാർട്ടിയിലാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ബി ജെ പി റാലിയ്ക്കിടെ സിന്ധ്യയ്ക്ക് പറ്റിയ ഒരു നാക്കുപിഴയാണ് ഇതിന് കാരണം.

നവംബർ മൂന്നിന് തിരഞ്ഞെടുപ്പ് നടക്കുന്ന ദാബ്രയിൽ ബി ജെ പി സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു സിന്ധ്യ. ജനങ്ങളെ അഭിസംബോധന ചെയ്ത സംസാരിക്കുമ്പോഴാണ് നാക്ക് പിഴച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

'നവംബർ മൂന്നിന് കൈപ്പത്തി ചിഹ്നമുള്ള ബട്ടൻ അമർത്തി കോൺഗ്രസിന്' എന്നുവരെ പറഞ്ഞപ്പോഴാണ് സിന്ധ്യ അപകടം തിരിച്ചറിഞ്ഞത്. ഉടൻതന്നെ അത് മാറ്റുകയും ചെയ്തു. 'മദ്ധ്യപ്രദേശ് കോൺഗ്രസ്'ആണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്.

सिंधिया जी,
मध्यप्रदेश की जनता विश्वास दिलाती है कि तीन तारीख़ को हाथ के पंजे वाला बटन ही दबेगा। pic.twitter.com/dGJWGxdXad

— MP Congress (@INCMP) October 31, 2020