zacharia

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരൻ സക്കറിയ അർഹനായി.മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് സക്കറിയയ്ക്ക് പുരസ്കാരം നൽകുന്നത്. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് സമൂഹം നൽകിയ അംഗീകാരമാണെന്നും സക്കറിയ പ്രതികരിച്ചു.വൈശാഖൻ, സച്ചിദാനന്ദൻ, ഡോ. കെ.ജി. പൗലോസ്, ഡോ. തോമസ് മാത്യു, റാണി ജോർജ് ഐ എ എസ് എന്നിവരടങ്ങുന്ന ജൂറിയാണ് എഴുത്തച്ഛൻ പുരസ്കാരത്തിനായി സക്കറിയയെ തിരഞ്ഞെടുത്തത്.സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണിത്.

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരിടത്ത്, ആർക്കറിയാം, സക്കറിയ കഥകൾ, ജോസഫ് ഒരു പുരോഹിതൻ, ഒരു ആഫ്രിക്കൻ യാത്ര എന്നിവയാണ് പ്രധാന കൃതികൾ.