mahindra-treo

കൊച്ചി: ഇലക്‌ട്രിക് 3-വീലർ ശ്രേണിയിൽ പുതുമ സൃഷ്‌ടിച്ച് ശ്രദ്ധമേടിയ മഹീന്ദ്ര ട്രിയോയ്ക്ക് കാർഗോ പതിപ്പും. ട്രിയോയുടെ കാർഗോ വേർഷനായ 'സോർ" ഫെയിം-2, സംസ്ഥാന സബ്സിഡികൾ ഉൾപ്പെടെ 2.73 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് വിപണിയിൽ എത്തുന്നത്.

പിക്കപ്പ്, ഡെലിവറി വാൻ, ഫ്ളാറ്റ് ബെഡ് വേരിയന്റുകളാണുള്ളത്. ഡിസംബർ മുതലാണ് വില്പന. മഹീന്ദ്ര ട്രിയോയുടെ പാസഞ്ചർ പതിപ്പിന് 5,000ലേറെ ഉപഭോക്താക്കളുണ്ട്. ഡീസൽ കാർഗോ ത്രീവീലറുകളേക്കാൾ പ്രതിവർഷം 60,000ലേറെ രൂപയുടെ ലാഭം ട്രിയോ സോർ ഉടമകൾക്ക് നൽകുമെന്ന് മഹീന്ദ്ര പറയുന്നു. കിലോമീറ്ററിന് മെയിന്റനൻസ് ചെലവ് 40 പൈസയേ വരൂ. ഇന്ധനച്ചെലവ് 2.1 രൂപയും.

എട്ട് കിലോവാട്ട് പവറും 42 എൻ.എം ടോർക്കുമുള്ളതാണ് ഇതിലെ മോട്ടോർ. മികച്ച വീൽബേസ്, വലിയ ടയറുകൾ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ, അനായാസം ചാർജ് ചെയ്യാവുന്ന ലിതിയം - അയോൺ ബാറ്ററി, 550 കിലോഗ്രാം ഭാരശേഷി തുടങ്ങി ഒട്ടേറെ മികവുകളുമുണ്ട്.

₹2.73 ലക്ഷം

ഫെയിം-2, സംസ്ഥാന സബ്‌സിഡികൾ എന്നിവ ഉൾപ്പെടെ എക്‌സ്‌ഷോറൂം വില 2.73 ലക്ഷം രൂപ.

വേരിയന്റുകൾ

 പിക്കപ്പ്

 ഡെലിവറി വാൻ

 ഫ്ലാറ്റ് ബെഡ്