ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര പാടിയ പെർഫ്യൂം എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. ടിനി ടോം, പ്രതാപ് പോത്തൻ, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ ഹരിദാസ് ഒരുക്കുന്ന ചിത്രത്തിലെ ഗാനം ചിത്രയും, പി.കെ സുനിൽകുമാർ കോഴിക്കോടും ചേർന്നാണ് ആലപിച്ചത്.
താരങ്ങളും ചലച്ചിത്ര പ്രവർത്തകരും തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. 'നീലവാനം താലമേന്തി പോരുമോ വാർമുകിലേ' എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.രാജേഷ് ബാബു കെ യാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയത്. ഗാനരചന: അഡ്വ. ശ്രീരഞ്ജിനി, മോത്തി ജേക്കബ് പ്രൊഡക്ഷൻസും നന്ദന മുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം മോത്തി ജേക്കബ് കൊടിയാത്ത് , സുധി എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
രചന: കെ പി സുനിൽ, ക്യാമറ: സജേത്ത് മേനോൻ, മറ്റ് ഗാനങ്ങളുടെ രചന:ശ്രീകുമാരൻ തമ്പി, സുധി , സജിത്ത് കറ്റോട്, ഗായകർ: കെ എസ് ചിത്ര, പി കെ സുനിൽകുമാർ കോഴിക്കോട് ,രഞ്ജിനി ജോസ്, മധുശ്രീ നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, എഡിറ്റർ: അമൃത് ലൂക്ക, സൗണ്ട് ഡിസൈൻ: പ്രബൽ കൂസും, പി ആർ ഒ: പി ആർ സുമേരൻ.