കൊവിഡ് വരവോടെ ഓഫീസില്‍ ജോലി ചെയ്യുന്നവരില്‍ പലരും ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. വര്‍ക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീഡിയോ കോണ്‍ഫറസിംഗ് പ്ലാറ്റ്‌ഫോമുകള്‍ ആയ സൂം, ഗൂഗിള്‍ മീറ്റ് എന്നിവയാണ് പലരും ഉപയോഗിക്കുന്നത്. അതേസമയം, ഇത്തരം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ധരിക്കുന്ന വസ്ത്രവും നമ്മുടെ പശ്ചാത്തലവും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. വസ്ത്രത്തിന്റെ കാര്യം നാം തന്നെ ശ്രദ്ധിക്കണം.എന്നാൽ ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ ഇനി പശ്ചാത്തലത്തെപ്പറ്റി ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കേണ്ട.
മീറ്റ് വഴി വീഡിയോ കോള്‍ ചെയ്യുന്ന സമയത്ത് വ്യത്യസ്തമായ പശ്ചാത്തല ടെംപ്ലെയ്റ്റുകള്‍ ക്രമീകരിക്കാവുന്ന സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചു. ഓഫീസ്, ഹോട്ടല്‍ മുറി, കോഫീ ഷോപ്, താഴ് വര എന്നിങ്ങനെ വിവിധ ബാക്ക്ഗ്രൗണ്ടുകള്‍ വീഡിയോ കോള്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ക്രമീകരിക്കാം. എന്തിന് സ്വന്തം ചിത്രം തന്നെ പശ്ചാത്തലം ആക്കാനുള്ള കസ്റ്റം സംവിധാനമുണ്ട്.
തത്കാലം ഡെസ്‌ക്ടോപ്പ്, ലാപ്‌ടോപ്പ് വഴി ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ക്രോംഓഎസ്, ക്രോം, മാക് എന്നീ ബ്രൗസറുകളിൽ ഗൂഗിള്‍ മീറ്റ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താം. ഗൂഗിള്‍ മീറ്റ് മൊബൈലില്‍ ഉപയോഗിക്കുന്നവര്‍ ഈ സംവിധാനത്തിനായി അല്പം കൂടെ കാത്തിരിക്കണം എന്ന് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി.
നിങ്ങളുടെ പശ്ചാത്തലം എങ്ങനെ മാറ്റാം?