ബീജിംഗ്: ശരിയ്ക്ക് മൈൻഡ് ചെയ്തില്ലെങ്കിൽ മനുഷ്യർക്കല്ല, മൃഗങ്ങൾക്കായാലും ദേഷ്യം വരും. അതു തന്നെയാണ് സാൻ ജിയു എന്ന വളർത്തുനായയുടെ കാര്യത്തിലും സംഭവിച്ചത്. ചൈനീസ് നഗരമായ ബോസോവിൽ കെയോയുടെ വിവാഹം നടക്കുകയാണ്. വിവാഹത്തിന് മുൻപുള്ള ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ് കെയോയും പ്രതിശ്രുത വരനും. അപ്പോഴാണ് കെയോയുടെ പുന്നാര നായ്ക്കുട്ടിയും നമ്മുടെ കഥാനായകനുമായ സാൻ ജിയു അവിടെ എത്തിയത്.
നായ്ക്കുട്ടിയെ കണ്ട വരൻ ഉടന തന്നെ അവനെ കൈയ്യിലെടുത്തു. അടുത്ത നിമിഷം സംഭവിച്ചത് കണ്ട് എല്ലാവരും ഞെട്ടി. ഒരു നിമിഷം വരന്റെ മുഖത്ത് നോക്കിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ കൂടെ കൂടിയ കെയോയുടെ വയർ നോക്കി സാൻ ജിയു ഒറ്റ തൊഴി.
ഞാൻ ഞെട്ടിപ്പോയി, എന്റെ എല്ലാ സുഹൃത്തുക്കളും കുടുംബവും ഇതുകണ്ട് ചിരിക്കുകയായിരുന്നു. എനിക്ക് അപ്പോൾ തന്നെ അവന് ഒരു കടി കൊടുക്കാനാണ് തോന്നിയത്. എന്റെ ശ്രദ്ധ പിടിച്ചു പറ്റാനാണ് അവൻ അങ്ങനെ ചെയ്തത്. കല്യാണത്തിന് ഒരുങ്ങുന്നതിനിടയിൽ കുറച്ച് ദിവസത്തേക്ക് ഞാൻ അവനെ അവഗണിച്ചു. ഒരുപക്ഷേ അത് അവനെ അസ്വസ്ഥനാക്കിയിരിക്കാം" കെയോ ചിരിച്ച് കൊണ്ട് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. അതേ സമയം സാൻ ജിയുവിന് തന്റെ ഭർത്താവിനെ ഒരുപാടിഷ്ടമായി എന്നും തന്നെ കാണാൻ അദ്ദേഹം വീട്ടിൽ വരുമ്പോഴെല്ലാം സാൻ ജിയു വളരെ ആവേശഭരിതനായിരുന്നെന്നും കെയോ കൂട്ടിച്ചേർത്തു.