ബാങ്കോക്ക്: മൂന്ന് ദിവസങ്ങൾക്ക് ശേഷം കാണാതായ തന്റെ പൂച്ചക്കുട്ടി വീട്ടിലേയ്ക്ക് തിരിച്ചെത്തിയതോടെ തായ്ലാൻഡ് സ്വദേശിയായ ഉടമസ്ഥൻ തുള്ളിച്ചാടി. എന്നാൽ, ചെറിയൊരു പണി ഒപ്പിച്ചിട്ടാണ് പൂച്ച എത്തിയിരിക്കുന്നതെന്ന കാര്യം പിന്നെയാണ് ഉടമസ്ഥൻ മനസിലാക്കിയത്.കാണാതായതിനു ശേഷം വീട്ടിലേയ്ക്ക് തിരികെയെത്തിയ പൂച്ചയെ ദൂരെനിന്ന് കണ്ടപ്പോൾ തന്നെ ഉടമസ്ഥന് എന്തോ പന്തികേട് തോന്നി. അടുത്ത് ചെന്ന് നോക്കിയപ്പോൾ അതാ, പൂച്ചയുടെ കഴുത്തിൽ ഒരു ചെറിയ ടാഗ് തൂക്കിയിട്ടിരിക്കുന്നു.“നിങ്ങളുടെ പൂച്ചയുടെ നോട്ടം എന്റെ സ്റ്റാളിലെ അയലകളിലായിരുന്നു. അതുകൊണ്ട് ഞാൻ പൂച്ചയ്ക്ക് മൂന്ന് അയല നൽകി" - കാർഡിലെ വരികൾ ഇങ്ങനെ. ഒപ്പം, കടയുടമസ്ഥന്റെ പേരും വിലാസവും ഫോൺ നമ്പറും വരെ അതിൽ കുറിച്ചിരുന്നു. എന്നാൽ, ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ എന്ന മുഖഭാവമായിരുന്നു പൂച്ചയ്ക്ക്ഫേസ്ബുക്ക് പേജായ 'ചാംഗ് ഫുവാകി'ലൂടെയാണ് പൂച്ചയുടെ കട ബാദ്ധ്യതയെക്കുറിച്ചുള്ള കുറിപ്പ് പ്രചരിക്കുന്നത്.