ന്യൂഡൽഹി: ജമ്മു കാശ്‌മീരിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചു. ഇന്നലെ മുതൽ ദിനം പ്രതി 15,000 പേർക്ക് ക്ഷേത്രം സന്ദർശിക്കാം. നേരത്തെ ഇത് 7000 ആയിരുന്നു. ഒപ്പം യാത്രക്കാർക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈൻ വേണമെന്ന നിബന്ധനയും നീക്കംചെയ്തു. തീർത്ഥാടകരുടെ രജിസ്‌ട്രേഷൻ ഓൺലൈനിലൂടെ മാത്രം.
മറ്റെല്ലാ 'അൺലോക്ക്' നിർദ്ദേശങ്ങളും നവംബർ 30 വരെ നിലനിൽക്കും.
രസായി ജില്ലയിലെ തൃക്കുട പർവതത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രം അഞ്ച് മാസത്തിന് ശേഷം ആഗസ്റ്റിലാണ് വീണ്ടും തുറന്നത്.