റാവൽപിണ്ടി : ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഏകദിനമത്സരങ്ങൾ നിയന്ത്രിച്ച റെക്കാഡ് സ്വന്തമാക്കി പാകിസ്ഥാനി അമ്പയർ അലീം ദാർ. ദാറിന്റെ 210-ാമത് മത്സരമാണ് ഇന്നലെ റാവൽപിണ്ടിയിൽ പാകിസ്ഥാനും സിംബാബ്‌വെയും തമ്മിൽ നടന്നത്. 209 മത്സരങ്ങൾ നിയന്ത്രിച്ച ദക്ഷിണാഫ്രിക്കക്കാരൻ റൂഡി കോയേട്സന്റെ റെക്കാഡാണ് ദാർ മറികടന്നത്.ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നിയന്ത്രിച്ച റെക്കാഡും (132) എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ (387) നിയന്ത്രിച്ച റെക്കാഡും ദാറിനാണ്.