ss

തിരുവനന്തപുരം:വേദനിപ്പിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമായ നുണകളാണ് സത്യമെന്ന മട്ടിൽ ഇന്ന് പ്രചരിക്കുന്നതെന്നും മാദ്ധ്യമവാർത്തകളുടെ നേര് ജനങ്ങളെ അറിയിക്കാൻ മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ നേതൃത്വത്തിൽ സ്വതന്ത്ര സംവിധാനം ഉണ്ടാക്കണമെന്നും സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. പാശ്ചാത്യ നാടുകളിലും മറ്റും ഇത്തരം പ്രസ്ഥാനങ്ങളുണ്ട്.

കേരള മീഡിയ അക്കാഡമിയുടെ മീഡിയ മാഗസിന്റെ അയോദ്ധ്യ പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനായിരുന്നു. മാദ്ധ്യമപ്രവർത്തക സരിതാവർമ്മ മാസികയുടെ ആദ്യപ്രതി ഏറ്റുവാങ്ങി. വക്കം മൗലവി ഹാളിൽ നടന്ന സമ്മേളനത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, വക്കം മൗലവി ഫൗണ്ടേഷൻ ചെയർമാൻ എ. സുഹൈർ, സെക്രട്ടറി ഡോ. കായംകുളം യൂനുസ് എന്നിവർ സംസാരിച്ചു.