തിരുവനന്തപുരം: കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ (ലാഡർ) തിരുവനന്തപുരം പാങ്ങപ്പാറയിലെ 'കാപ്പിറ്റൽ ഹിൽ" അപ്പാർട്ട്‌മെന്റുകളുടെ ആദ്യ വില്പന മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കേരള സഹകരണ മേഖലയിലെ ഏറ്റവും വലിയ പദ്ധതിയാണ് 23 നിലകളിലായി 222 അപ്പാർട്ട്മെന്റുകളോടെ പാങ്ങപ്പാറയിൽ ഉയരുന്നത്.
2 ബി.എച്ച്.കെ., 3 ബി.എച്ച്.കെ., 3 ബി.എച്ച്.കെ ഡ്യുപ്ലെക്‌സ് എന്നിവയിലായി, ഉന്നത നിലവാരത്തോടെയാണ് കാപ്പിറ്റൽ ഹിൽ ഉയരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്‌ടർ അഡ്വ.എം.പി. സാജു, ജനറൽ മാനേജർ കെ.വി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.